ഇത് നിർമ്മാണത്തിലുള്ള വെബ്സൈറ്റ് ആണ്. ഇതിലെ ഉള്ളടക്കം അപൂർണമാണ്.
ഭൂമിശാസ്ത്രം

കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ജില്ലയാണ് പാലക്കാട്‌. ആസ്ഥാനം പാലക്കാട് നഗരം. 2006-ൽ പാലക്കാടിന്‌ ഏറ്റവും വലിയ ജില്ല എന്ന പദവി ലഭിച്ചിരുന്നു.എന്നാൽ എറണാകുളം ജില്ലയിലെ കാടാമ്പുഴ ഗ്രാമപഞ്ചായത്തിലെ ചില സ്ഥലങ്ങൾ ഇടുക്കി ജില്ലയോട് ചേർത്തതോടെ 2023ൽ പാലക്കാട് ജില്ലക്ക് ഒന്നാം സ്ഥാനം നഷ്ടപ്പെട്ടു.

തെക്ക് തൃശ്ശൂർ, വടക്ക് മലപ്പുറം, കിഴക്ക് തമിഴ്‌നാട്ടിലെ കോയമ്പത്തൂർ ജില്ല, പടിഞ്ഞാറ് മലപ്പുറവും തൃശ്ശൂരും എന്നിവയാണ് സമീപ ജില്ലകൾ. ഭാരതപ്പുഴയാണ്‌ പ്രധാന നദി. ജില്ല മുഴുവൻ ഭാരതപ്പുഴയുടെ നദീതടപ്രദേശമാണ്. മറ്റു നദികൾ - കുന്തി പുഴ, തൂത പുഴ, ഗായത്രി പുഴ, കണ്ണാടി പുഴ, കൽപ്പാത്തി പുഴ സിരുവാണി, ഭവാനി പുഴ.പശ്ചിമ ഘട്ടത്തിലെ ഏറ്റവും വലിയ കവാടം പാലക്കാട് ജില്ലയിലെ വാളയാർ ചുരമാണ്. ഈ ചുരത്തിന്റെ സാന്നിധ്യം മൂലം കേരളത്തിലെ ഇതര ജില്ലകളിൽ നിന്നു വ്യത്യസ്തമായി ഇവിടെ തമിഴ്‌നാട്ടിലേതുപോലെ വരണ്ട കാലാവസ്ഥയാണ്. കേരളപ്പിറവിക്കു മുൻ‌പ് ഈ ജില്ല മദിരാശി പ്രസിഡൻ‌സിയുടെ ഭാഗമായിരുന്നു.