പഞ്ചായത്ത്
പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.
ടി കുട്ടികൃഷ്ണൻ
പ്രസിഡൻ്റ്
ശ്രീലത കെ
വൈസ് പ്രസിഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
കെ കെ നാരായണൻകുട്ടി
ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
റിയാനത്ത് പി
ചെയര്‍പേഴ്സൺ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി
കെ പി പ്രകാശ്
ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി
പി കെ പത്മകുമാർ
സെക്രട്ടറി, ഗ്രാമ പഞ്ചായത്ത്
ഞങ്ങളെക്കുറിച്ച്
ഒറ്റ നോട്ടത്തില്‍
പാലക്കാട് ജില്ലയില്‍ ഒറ്റപ്പാലം താലൂക്കില്‍ ഒറ്റപ്പാലം ബ്ളോക്കിലാണ് തൃക്കടീരി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. തൃക്കടീരി പഞ്ചായത്തിന് 22.24 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ കിഴക്കുഭാഗത്ത് ആറ്റാശ്ശേരി തോടും കൂനന്‍ മലയും തെക്കുഭാഗത്ത് അനങ്ങന്‍ മലയും അനങ്ങനടി പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് ചെമ്പരത്തിമലയും, ചളവറ പഞ്ചായത്തും, വടക്കുഭാഗത്ത് വെള്ളിനേഴി, ചെര്‍പ്പുളശ്ശേരി പഞ്ചായത്തുകളുമാണ്. 18-19 നൂറ്റാണ്ടുകളില്‍ തൃക്കടീരി പ്രദേശം തൃക്കൊടുവേലി ദേവസ്വത്തിന്റെ അധീനതയിലായിരുന്നു. ഇന്നും ഈ ദേവസ്വത്തിന്റെ കീഴിലാണ് തൃക്കടീരിയിലെ ഏറ്റവും പ്രധാന ക്ഷേത്രമായ മൂന്നുമൂര്‍ത്തിയമ്പലം. തൃക്കൊടുവേലി ദേവസ്വത്തിന്റെ പ്രദേശം എന്ന അര്‍ത്ഥത്തില്‍ തൃക്കൊടുവേലി എന്നായിരുന്നു ആദ്യകാലത്ത് സ്ഥലനാമം. 1882-ല്‍ ദേവസ്വവുമായി ബന്ധപ്പെട്ട ഒരു കേസിന്റെ വിധിയെഴുതിയ മദ്രാസ് ഹൈക്കോടതിയിലെ ബ്രട്ടീഷുകാരന്‍ ജഡ്ജിയാണ് തൃക്കൊടുവേലി എന്ന സ്ഥലനാമം തൃക്കടീരി എന്ന് ഉപയോഗിച്ചത്. പിന്നീട് ഈ പേര് പ്രചാരത്തിലാവുകയും അങ്ങനെ തൃക്കൊടുവേലി ദേവസ്വത്തിന്റെ അധീനതയിലുള്ള പ്രദേശം...