സംസ്ഥാനത്ത് വര്‍ദ്ധിച്ചു വരുന്ന ലഹരിവിപണനം തടയുന്നതിന് വേണ്ടി സംസ്ഥാന ഗവണ്‍മെന്‍റ് ആവിഷ്കരിച്ചിട്ടുള്ള തൂഫാന്‍ 2.0 എന്ന പദ്ധതിയുടെ പഞ്ചായത്ത്തല ഉദ്ഘാടനം തൃക്കടീരി സാംസ്കാരിക നിലയത്തില്‍വെച്ച് 28.09.2026 പകല്‍ 12 മണിക്ക് നടത്തുകയുണ്ടായി.

പഞ്ചായത്ത്

പഞ്ചായത്ത് എന്നത് പഞ്ചായത്ത് രാജ് സ്ഥാപനങ്ങളുടെ ഭരണകാര്യങ്ങൾ നിർവ്വഹിക്കുന്നതിനായി തിരഞ്ഞെടുക്കപ്പെട്ട ജനപ്രതിനിധികളുടെ കൂട്ടായ്മയാണ്. ഒരു ഗ്രാമപഞ്ചായത്തിനെ സംബന്ധിച്ചിടത്തോളം, അതൊരു ഗ്രാമസഭയുടെ തീരുമാനങ്ങളെ നടപ്പിലാക്കുകയും ദൈനംദിന ഭരണം നടത്തുകയും ചെയ്യുന്ന പ്രധാന സമിതിയാണ്.പഞ്ചായത്തിന്റെ പ്രധാന ഘടകങ്ങൾ ഇവയാണ്: പ്രസിഡൻ്റ് : പഞ്ചായത്തിന്റെ തലവനാണ്. യോഗങ്ങളിൽ അധ്യക്ഷത വഹിക്കുകയും പഞ്ചായത്തിൻ്റെ മൊത്തത്തിലുള്ള പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്യുന്നു. വൈസ് പ്രസിഡൻ്റ് : പ്രസിഡൻ്റിൻ്റെ അഭാവത്തിൽ ചുമതലകൾ വഹിക്കുന്നു. വാർഡ് മെമ്പർമാർ : പഞ്ചായത്തിലെ ഓരോ വാർഡിൽ നിന്നും തിരഞ്ഞെടുക്കപ്പെടുന്ന ജനപ്രതിനിധികൾ. സ്റ്റാൻഡിങ് കമ്മിറ്റികൾ: തീരുമാനങ്ങൾ എളുപ്പമാക്കുന്നതിനായി, ധനകാര്യം, വികസനം, ക്ഷേമം,ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ കാര്യങ്ങൾക്കായി രൂപീകരിക്കുന്ന ഉപസമിതികളാണിത്.

ടി കുട്ടികൃഷ്ണൻ

പ്രസിഡൻ്റ്

ശ്രീലത കെ

വൈസ് പ്രസി‍ഡണ്ട് & ചെയർപേഴ്സൺ, ധനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

കെ കെ നാരായണൻകുട്ടി

ചെയര്‍മാന്‍,വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

റിയാനത്ത് പി

ചെയര്‍പേഴ്സൺ , ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിററി

കെ പി പ്രകാശ്

ചെയര്‍മാന്‍ , ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിററി

പി കെ പത്മകുമാർ

സെക്രട്ടറി, ഗ്രാമ പ‍‍ഞ്ചായത്ത്

ഞങ്ങളെക്കുറിച്ച്

ഒറ്റ നോട്ടത്തില്‍

പാലക്കാട് ജില്ലയില്‍ ഒറ്റപ്പാലം താലൂക്കില്‍ ഒറ്റപ്പാലം ബ്ളോക്കിലാണ് തൃക്കടീരി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. തൃക്കടീരി പഞ്ചായത്തിന് 22.24 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ കിഴക്കുഭാഗത്ത് ആറ്റാശ്ശേരി തോടും കൂനന്‍ മലയും തെക്കുഭാഗത്ത് അനങ്ങന്‍ മലയും അനങ്ങനടി പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് ചെമ്പരത്തിമലയും, ചളവറ പഞ്ചായത്തും, വടക്കുഭാഗത്ത് വെള്ളിനേഴി, ചെര്‍പ്പുളശ്ശേരി പഞ്ചായത്തുകളുമാണ്. 18-19 നൂറ്റാണ്ടുകളില്‍ തൃക്കടീരി പ്രദേശം തൃക്കൊടുവേലി ദേവസ്വത്തിന്റെ അധീനതയിലായിരുന്നു. ഇന്നും ഈ ദേവസ്വത്തിന്റെ കീഴിലാണ് തൃക്കടീരിയിലെ ഏറ്റവും പ്രധാന ക്ഷേത്രമായ മൂന്നുമൂര്‍ത്തിയമ്പലം. തൃക്കൊടുവേലി ദേവസ്വത്തിന്റെ പ്രദേശം എന്ന അര്‍ത്ഥത്തില്‍ തൃക്കൊടുവേലി എന്നായിരുന്നു ആദ്യകാലത്ത് സ്ഥലനാമം. 1882-ല്‍ ദേവസ്വവുമായി ബന്ധപ്പെട്ട ഒരു കേസിന്റെ വിധിയെഴുതിയ മദ്രാസ് ഹൈക്കോടതിയിലെ ബ്രട്ടീഷുകാരന്‍ ജഡ്ജിയാണ് തൃക്കൊടുവേലി എന്ന സ്ഥലനാമം തൃക്കടീരി എന്ന് ഉപയോഗിച്ചത്. പിന്നീട് ഈ പേര് പ്രചാരത്തിലാവുകയും അങ്ങനെ തൃക്കൊടുവേലി ദേവസ്വത്തിന്റെ അധീനതയിലുള്ള പ്രദേശം...

കൂടുതൽ വായിക്കുക
K-SMART App

K-SMART - Mobile App

Download Now

decorative icons

ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം