ഒറ്റ നോട്ടത്തില്‍
പാലക്കാട് ജില്ലയില്‍ ഒറ്റപ്പാലം താലൂക്കില്‍ ഒറ്റപ്പാലം ബ്ളോക്കിലാണ് തൃക്കടീരി ഗ്രാമപഞ്ചായത്ത് സ്ഥിതി ചെയ്യുന്നത്. തൃക്കടീരി പഞ്ചായത്തിന് 22.24 ചതുരശ്രകിലോമീറ്റര്‍ വിസ്തീര്‍ണ്ണമുണ്ട്. ഈ പഞ്ചായത്തിന്റെ അതിരുകള്‍ കിഴക്കുഭാഗത്ത് ആറ്റാശ്ശേരി തോടും കൂനന്‍ മലയും തെക്കുഭാഗത്ത് അനങ്ങന്‍ മലയും അനങ്ങനടി പഞ്ചായത്തും, പടിഞ്ഞാറുഭാഗത്ത് ചെമ്പരത്തിമലയും, ചളവറ പഞ്ചായത്തും, വടക്കുഭാഗത്ത് വെള്ളിനേഴി, ചെര്‍പ്പുളശ്ശേരി പഞ്ചായത്തുകളുമാണ്. 18-19 നൂറ്റാണ്ടുകളില്‍ തൃക്കടീരി പ്രദേശം തൃക്കൊടുവേലി ദേവസ്വത്തിന്റെ അധീനതയിലായിരുന്നു. ഇന്നും ഈ ദേവസ്വത്തിന്റെ കീഴിലാണ് തൃക്കടീരിയിലെ ഏറ്റവും പ്രധാന ക്ഷേത്രമായ മൂന്നുമൂര്‍ത്തിയമ്പലം. തൃക്കൊടുവേലി ദേവസ്വത്തിന്റെ പ്രദേശം എന്ന അര്‍ത്ഥത്തില്‍ തൃക്കൊടുവേലി എന്നായിരുന്നു ആദ്യകാലത്ത് സ്ഥലനാമം. 1882-ല്‍ ദേവസ്വവുമായി ബന്ധപ്പെട്ട ഒരു കേസിന്റെ വിധിയെഴുതിയ മദ്രാസ് ഹൈക്കോടതിയിലെ ബ്രട്ടീഷുകാരന്‍ ജഡ്ജിയാണ് തൃക്കൊടുവേലി എന്ന സ്ഥലനാമം തൃക്കടീരി എന്ന് ഉപയോഗിച്ചത്. പിന്നീട് ഈ പേര് പ്രചാരത്തിലാവുകയും അങ്ങനെ തൃക്കൊടുവേലി ദേവസ്വത്തിന്റെ അധീനതയിലുള്ള പ്രദേശം തൃക്കടീരി എന്നറിയപ്പെടുകയുമുണ്ടായി. മൂന്നുമൂര്‍ത്തി അമ്പലത്തിനോട് ബന്ധപ്പെട്ട പൂരാതനരേഖകളില്‍ തൃക്കൊടുവേലി എന്നുതന്ന ഉപയോഗിച്ചു കാണുന്നു. ഈ ക്ഷേത്രത്തില്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ചുവര്‍ചിത്രങ്ങളും പുരാതന ചരിത്രസാമഗ്രികളുമുണ്ട്.
ജില്ല | : | പാലക്കാട് |
ബ്ളോക്ക് | : | ഒറ്റപ്പാലം |
വിസ്തീര്‍ണ്ണം | : | 22.24ച.കി.മീ. |
വാര്‍ഡുകളുടെ എണ്ണം | : | 16 |
ജനസംഖ്യ | : | 28196 |
പുരുഷന്‍മാര്‍ | : | 13198 |
സ്ത്രീകള്‍ | : | 14998 |
ജനസാന്ദ്രത | : | 811 |
സ്ത്രീ : പുരുഷ അനുപാതം | : | 1116 |
മൊത്തം സാക്ഷരത | : | 96.5 |